Posts

PMFME Posts on Social Media

Image
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നോഡൽ ഡിപ്പാർട്മെന്റായി പ്രവർത്തിക്കുന്ന പി.എം.എഫ്.എം.ഇ. പദ്ധതിക്കായി ഏറ്റവുമധികം വായ്പകൾ നൽകിയ വയനാട് ജില്ലയിലെ ബാങ്ക് ബ്രാഞ്ചുകളെ ആദരിച്ചു. വയനാട് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാങ്കേഴ്സ് മീറ്റ് യോഗത്തിലാണ് ബാങ്കുകളെ ആദരിച്ചത്. 
പി.എം.എഫ്.എം.ഇ. പദ്ധതിയിൽ ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ ബാങ്ക് ബ്രാഞ്ചുകളെയും, ജില്ലയിലെ മികച്ച സംരംഭക നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, മികച്ച സംരംഭക പഞ്ചായത്ത്, വ്യവസായ വകുപ്പിന്റെ കീഴിലെ സൂക്ഷമ ചെറുകിട സംരംഭത്തിനുള്ള പുരസ്‌ക്കാരം നേടിയവർ എന്നിവരെയും പരിപാടിയിൽ ആദരിച്ചു. 

വിവിധ സബ്സിഡി പദ്ധതികളായ പി.എം.എഫ്.എം.ഇ, പി.എം.ഇ.ജി.പി, ഒ.എഫ്.ഒ.ഇ., മാർജിൻ മണി ഗ്രാൻഡ് ടു നാനോ യൂണിറ്റ് എന്നീ പദ്ധതികൾ നടപ്പിലാക്കുന്ന ജില്ലയിലെ വിവിധ ബാങ്കുകളുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനും വകുപ്പിൻ്റെ പുതിയ പദ്ധതികളെ ബാങ്കുകൾക്ക് പരിചയപ്പെടുത്തുന്നതിനുമായാണ് ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചത്. വയനാട് കൽപ്പറ്റ ഗ്രീൻഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. 

കൽപ്പറ്റ നഗരസഭ ചെയർമാൻ ശ്രീ. ടി.ജെ. ഐസഖ് അധ്യക്ഷനായ പരിപാടിയിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ഇ വിനയൻ; സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീ. എൽ.സി സാബു; സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അമ്പിളി സുധി; ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി ലിസിയാമ്മ സാമുമേൽ എന്നിവർ പങ്കെടുത്തു.

 

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്ക്ക് മുതല്മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പിന്തുണ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാന്മന്ത്രി ഫോര്മലൈസേഷന് ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്പ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതി. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നോഡൽ ഡിപ്പാർട്മെന്റായി പ്രവർത്തിക്കുന്ന ഈ പദ്ധതി പ്രകാരം വ്യക്തിഗത ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്ക്ക് പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്‌സിഡി ലഭിക്കും.
സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്ക്ക് സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുകയാണ് പിഎം-എഫ്എംഇ. പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക തലത്തില് കാര്ഷിക-ഭക്ഷ്യ സംസ്‌കരണവുമായി മുന്നോട്ട് പോകുന്ന ഫാര്മര് പ്രൊഡ്യൂസര് ഓര്ഗനൈസേഷനുകള് (എഫ്പിഒകള്), സ്വയം സഹായ സംഘങ്ങള് (എസ്എച്ച്ജികള്), സഹകരണ സ്ഥാപനങ്ങള് തുടങ്ങിയവയുടെ പ്രവര്ത്തനങ്ങള്ക്കുള്ള പ്രോത്സാഹനവും പിന്തുണയും പദ്ധതിയിലൂടെ ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നോഡൽ പോയിന്റായി പ്രവർത്തിക്കുന്ന പ്രസ്തുത പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള് ലഭ്യമാക്കുന്നതിനും ഗുണഭോക്താക്കള്ക്ക് പിന്തുണ നല്കുന്നതിനുമായി 14 ഡിസ്ട്രിക്ട് നോഡൽ ഓഫീസേഴ്സിനെയും (ഡിഎൻഒ) 214 ജില്ലാ റിസോഴ്സ് പേഴ്‌സൺസിനെയും (ഡിആര്പി) എല്ലാ ജില്ലകളിലുമായി നിയമിച്ചിട്ടുണ്ട്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്ഡസ്ട്രിയല് പ്രൊമോഷന് (കെബിപ്) ആണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സംസ്ഥാന നോഡല് ഏജന്സി.
Image
അരി, പഴങ്ങള്, പച്ചക്കറികള്, സുഗന്ധവ്യഞ്ജനങ്ങള് എന്നിവയുടെ സംസ്‌കരണത്തിനായി കേരള കാർഷിക സർവകലാശാല തൃശ്ശൂരിൽ ഒരു അഗ്രി ബിസിനസ് ഇന്കുബേറ്ററും പിഎംഎഫ്എംഇ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://industry.kerala.gov.in/.../schemes.../pmfme-schemes... സന്ദർശിക്കുക.

 

Image
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ 2024 ലെ പിഎം എഫ്എംഇ കേരള സ്റ്റാൾ പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എറണാകുളം കാക്കനാട് കിന്ഫ്ര ഇന്റര്നാഷണല് എക്സിബിഷന് കം കണ്വെന്ഷന് സെന്ററില് 2024 ഫെബ്രുവരി 10 മുതല് 13 വരെ സംഘടിപ്പിക്കപ്പട്ട മെഷിനറി എക്സ്പോ ബഹു. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ആണ് ഉദ്ഘാടനം നിർവഹിച്ചത്.

കേരളത്തിലെ കാർഷിക മേഖലക്ക് കൈത്താങ്ങാകുന്നതിനും സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘പി.എം.-എഫ്.എം.ഇ.' പദ്ധതിയുടെ സ്റ്റാൾ എക്സ്‌പോയുടെ മുഖ്യ ആകര്ഷണങ്ങളിൽ ഒന്നായിരുന്നു. 35% വായ്പ സബ്സിഡിയടക്കം സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പി.എം.-എഫ്.എം.ഇ. പദ്ധതിയുടെ വിശദ വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്നതിനും സംശയനിവാരണത്തിനുമായി ഡിസ്ട്രിക്ട് റിസോഴ്സ്‌ പേഴ്സൻസിന്റെ (DRP) സേവനവും സ്റ്റാളിൽ ഒരുക്കിയിരുന്നു.

12 കോടി രൂപ കേന്ദ്ര വിഹിതം പ്രതീക്ഷിക്കുന്ന പി.എം. ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എൻ്റർപ്രൈസസ് (PMFME) എന്ന പദ്ധതിക്ക് സംസ്ഥാന വിഹിതമായി 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്ക്ക് മുതല്മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പിന്തുണ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാന്മന്ത്രി ഫോര്മലൈസേഷന് ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്പ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതി.
Image
Image
മികച്ച സംരംഭക ആശയങ്ങളും ആത്മവിശ്വാസവും ഇച്ഛാശക്തിയും കൈമുതലാക്കിയ സംരംഭകരുടെ അനുഭവത്തിന്റെ വാക്കുകളാണ്. ഇവിടെ എല്ലാം നല്ലത് നടക്കും. വ്യവസായ സംബന്ധമായ സഹായങ്ങൾക്കും പിന്തുണയ്ക്കുമായി കേരള സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക സൗഹൃദ നയങ്ങളും പദ്ധതികളും എന്നും ഒപ്പമുണ്ടാകുമെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞവരുടെ സാക്ഷ്യപ്പെടുത്തുലുകൾ പകരുന്ന ശക്തി ചെറുതല്ല. ഇനിയും സംരംഭക രംഗത്തേക്ക് കടന്നു വരാൻ മടിക്കുന്ന ഒട്ടനവധി നവ സംരംഭകർക്കുള്ള പ്രചോദനം കൂടിയാണ് ഇത്തരം വാക്കുകൾ.
(ഫേസ്‌ബുക്കിൽ വന്ന കമന്റിനെ ആസ്പദമാക്കി നവ സംരംഭകനായ കൊല്ലം സ്വദേശി ശ്രീ. നന്ദകുമാറുമായി സംസാരിച്ചതിൽ നിന്ന് ) ബാല്യകാല സ്‌മരണകൾ അയവിറക്കാൻ മാത്രമുള്ളതല്ല തിരിച്ചു പിടിക്കാൻ കൂടി ആണെന്ന തിരിച്ചറിവിൽ നിന്നാണ് ഉണ്ടായിരുന്ന ജോലി രാജി വച്ച് പഴയ കോൽ ഐസ്ക്രീമിനെ പുതിയ രൂപത്തിൽ വിപണിയിലിറക്കാൻ കൊല്ലം സ്വദേശി നന്ദകുമാർ തീരുമാനിക്കുന്നത്. കർമ്മ നിരതരായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും കൃത്യമായ ആസൂത്രണ പദ്ധതിയുമായി നന്ദകുമാറും കളം നിറഞ്ഞതോടെ 2 മാസത്തിനുള്ളിൽ ICE BAE എന്ന പുതു സംരംഭം കെട്ടിപ്പടുക്കാൻ സാധിച്ചു.
ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്ക്ക് മുതല്മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പിന്തുണ ലഭ്യമാക്കുന്ന പദ്ധതിയായ പ്രധാന്മന്ത്രി ഫോര്മലൈസേഷന് ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്പ്രൈസസ് (പിഎംഎഫ്എംഇ) സ്കീമിന് കീഴിലാണ് നന്ദകുമാർ 2023 ജനുവരി മാസത്തിൽ സംരംഭം ആരംഭിച്ചത്. സ്വന്തം സംരംഭമെന്ന സ്വപ്ന യാത്രയിൽ കൃത്യമായ മുന്നൊരുക്കവും പദ്ധതി ആവിഷ്ക്കരണവും ഒന്നിലേറെ തവണ ഉദ്യോഗസഥർക്കു മുന്നിൽ ഹാജരാകേണ്ട സാഹചര്യങ്ങളും ഒഴിവാക്കി എന്ന് പറയുമ്പോൾ, ഉദ്യോഗസ്ഥരോടുള്ള സ്നേഹവും നന്ദകുമാർ മറച്ചു വയ്ക്കുന്നില്ല. സർക്കാരിന്റെ വിവിധ മേളകളിലൂടെ മികച്ച വിപണന സാധ്യതകൾ ഒരുക്കി കൊല്ലം ജില്ലാ വ്യവസായ കേന്ദ്ര ഉദ്യോഗസ്ഥരും ഡിസ്ട്രിക്ട് റിസോഴ്സ്‌ പേഴ്സണും ഇന്റെൺസും വലിയ പിന്തുണയുമായി ഇന്നും നന്ദകുമാറിനൊപ്പമുണ്ട്. ആ കരുതൽ നന്ദകുമാറിന് പകരുന്ന ധൈര്യം ചില്ലറയൊന്നുമല്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ മനസ്സിലാക്കാവുന്നതുമാണ്.

(ഫേസ്‌ബുക്കിൽ വന്ന കമന്റിനെ ആസ്പദമാക്കി നവ സംരംഭകനായ കൊല്ലം സ്വദേശി ശ്രീ. നന്ദകുമാറുമായി സംസാരിച്ചതിൽ നിന്ന് ) ബാല്യകാല സ്‌മരണകൾ അയവിറക്കാൻ മാത്രമുള്ളതല്ല തിരിച്ചു പിടിക്കാൻ കൂടി ആണെന്ന തിരിച്ചറിവിൽ നിന്നാണ് ഉണ്ടായിരുന്ന ജോലി രാജി വച്ച് പഴയ കോൽ ഐസ്ക്രീമിനെ പുതിയ രൂപത്തിൽ വിപണിയിലിറക്കാൻ കൊല്ലം സ്വദേശി നന്ദകുമാർ തീരുമാനിക്കുന്നത്. കർമ്മ നിരതരായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും കൃത്യമായ ആസൂത്രണ പദ്ധതിയുമായി നന്ദകുമാറും കളം നിറഞ്ഞതോടെ 2 മാസത്തിനുള്ളിൽ ICE BAE എന്ന പുതു സംരംഭം കെട്ടിപ്പടുക്കാൻ സാധിച്ചു.

സംരംഭകർക്ക് മികച്ച അടിത്തറയൊരുക്കി കരുതൽ പദ്ധതികളുമായി മികവോടെ മുന്നോട്ട് പോവുകയാണ് നമ്മുടെ സംരംഭക സൗഹൃദ കേരളം. വ്യവസായങ്ങൾക്ക്‌ പറ്റിയ സംസ്ഥാനമല്ല കേരളമെന്ന മിഥ്യാബോധത്തിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെന്ന്‌ തെളിയിക്കുന്ന ഇത്തരം നൂറ്നൂറ് അനുഭവങ്ങളിലൂടെ സംരംഭകർ ഒന്നടങ്കം പറയുന്നു, ഇവിടെ നല്ലത് നടക്കും.
ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്ക്ക് മുതല്മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പിന്തുണ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാന്മന്ത്രി ഫോര്മലൈസേഷന് ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്പ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതി. പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്ക്ക് പരമാവധി 10 ലക്ഷം രൂപ വരെ ക്രെഡിറ്റ് ലിങ്ക്ഡ് മൂലധന സബ്‌സിഡി ലഭിക്കും.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നോഡൽ ഡിപ്പാർട്മെന്റായി പ്രവർത്തിക്കുന്ന പദ്ധതി പ്രകാരം കേരളത്തിലെ ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന 581 യൂണിറ്റുകൾക്ക് 15.09 കോടി രൂപ ഇതിനകം സബ്‌സിഡിയായി നൽകുകയുണ്ടായി. കൂടാതെ 652 സൂക്ഷ്‌മ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾക്ക് സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്.
Image
സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്ക്ക് സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുകയാണ് പിഎം-എഫ്എംഇ. പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിലെ പ്രധാന കാര്ഷിക വിഭവങ്ങളുടേയും അവയുടെ മൂല്യവര്ധിത ഉത്പന്നങ്ങളുടേയും വിപണിയും വരുമാനവും ഉറപ്പു വരുത്താനായി ഒരു ജില്ല ഒരു ഉത്പന്നം (ഒഡിഒപി) മാതൃകയും ഈ പദ്ധതി വഴി സ്വീകരിച്ചിട്ടുണ്ട്.

പ്രാദേശിക തലത്തില് കാര്ഷിക-ഭക്ഷ്യ സംസ്‌കരണവുമായി മുന്നോട്ട് പോകുന്ന ഫാര്മര് പ്രൊഡ്യൂസര് ഓര്ഗനൈസേഷനുകള് (എഫ്പിഒകള്), സ്വയം സഹായ സംഘങ്ങള് (എസ്എച്ച്ജികള്), സഹകരണ സ്ഥാപനങ്ങള് തുടങ്ങിയവയുടെ പ്രവര്ത്തനങ്ങള്ക്കുള്ള പ്രോത്സാഹനവും പിന്തുണയും പദ്ധതിയിലൂടെ ലഭിക്കും. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്ഡസ്ട്രിയല് പ്രൊമോഷന് (കെബിപ്) ആണ് പദ്ധതി നടപ്പാക്കുന്നതിനുള്ള സംസ്ഥാന നോഡല് ഏജന്സി. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള് ലഭ്യമാക്കുന്നതിനും ഗുണഭോക്താക്കള്ക്ക് പിന്തുണ നല്കുന്നതിനുമായി 135 ജില്ലാ റിസോഴ്സ് പേഴ്‌സൺസിനെയും (ഡിആര്പി) എല്ലാ ജില്ലകളിലുമായി നിയമിച്ചിട്ടുണ്ട്. അരി, പഴങ്ങള്, പച്ചക്കറികള്, സുഗന്ധവ്യഞ്ജനങ്ങള് എന്നിവയുടെ സംസ്‌കരണത്തിനായി കേരള കാർഷിക സർവകലാശാല തൃശ്ശൂരിൽ ഒരു അഗ്രി ബിസിനസ് ഇന്കുബേറ്ററും പിഎംഎഫ്എംഇ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.
Image
The scheme adopts the One District One Product (ODOP) approach to reap the benefit.
The site is best viewed using latest versions of Chrome, Firefox, Safari, Edge or equivalent browsers with a screen resolution of 1920 x 1080 or higher