PMFME Units

PMFME Units

വ്യവസായ വകുപ്പിന്റെ സഹായത്തോടുകൂടി ശ്രീ സൈദലിക്കുട്ടി എന്ന സംരംഭകന്റെ ഉടമസ്ഥതയിൽ VP FLOUR MILL എന്ന സ്ഥാപനം 18/02/2024,രാവിലെ 8 മണിക്ക് മലപ്പുറം, വളാഞ്ചേരി, കൊട്ടാരം പ്രവർത്തനം ആരംഭിച്ചു. PMFME സ്കീമിൽ ഉൾപ്പെടുത്തി Kerala Gramin Bank, Valancherry ശാഖയുടെ സഹായത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്.
Image
Image
Image

പ്രധാൻമന്ത്രിയുടെ സൂക്ഷ്‌മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നഗരസഭയിൽ കറൽമണ്ണയിൽ, വ്യവസായ വകുപ്പിൻ്റെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെർപ്പുളശ്ശേരി ശാഖയുടെയും സഹകരണത്തോടെ ശ്രീ. ഹരിനാരായണൻ എന്ന സംരംഭകന്റെ ഉടമസ്ഥതയിൽ കലർപ്പില്ലാത്ത, ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണ സ്‌ഥാപനം കറൽമണ്ണ ഫർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (KAFPCO) ചെർപ്പുളശ്ശേരി നഗരസഭയിൽ കറൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ചു. ഓർഗാനിക് അറിയും അരി ഉത്പന്നങ്ങളും (പുട്ടുപൊടി, ഇടിയപ്പപ്പൊടി, അവൾ, നുറുക്ക് അരി, പൊടിയരി) കുരുമുളക്/ മസാല പപ്പടം തുടങ്ങി വിവിധ ഭക്ഷണ കൂട്ടുകളാണ് നിലവാരമനുസരിച്ചുള്ള കൃത്യമായ ഗുണമേന്മ നിഷ്‌കർഷങ്ങളോടെ ഈ സംരംഭം മാർക്കറ്റിൽ എത്തിക്കുന്നത്.
Image

പ്രധാൻമന്ത്രിയുടെ സൂക്ഷ്‌മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി, പാലക്കാട് ജില്ലയിലെ തരൂർ ഗ്രാമപഞ്ചായത്തിൽ അത്തിപ്പൊറ്റയിൽ, വ്യവസായ വകുപ്പിൻ്റെയും കാനറാ ബാങ്ക്, പഴമ്പലാക്കോട് ശാഖയുടെയും സഹകരണത്തോടെ വനിതാ സംരംഭക ശ്രീമതി ധന്യയുടെ നേതൃത്വത്തിൽ കലർപ്പില്ലാത്ത, ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണ സ്‌ഥാപനം Dhanya Food's 2023 നവംബർ 18 ന് പ്രവർത്തനമാരംഭിച്ചു. മിക്സ്ചർ, പക്കാവട, പലതരം മുറുക്കുകൾ, റസ്‌ക്, കേക്ക് തുടങ്ങി വിവിധ ഭക്ഷണ കൂട്ടുകളാണ് നിലവാരമനുസരിച്ചുള്ള കൃത്യമായ ഗുണമേന്മ നിഷ്‌കർഷങ്ങളോടെ ഈ സംരംഭം മാർക്കറ്റിൽ എത്തിക്കുന്നത്.
Image
Image

പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പി.എം. എഫ്.എം.ഇ.) പ്രകാരം ബാങ്ക് ഓഫ് മഹാരാഷ്ട്ര, പാലക്കാട്‌ ശാഖയിൽ നിന്നും വായ്പ ലഭ്യമാക്കി ശ്രീ. രമേശ് എന്ന സംരംഭകന്റെ ഉടമസ്‌ഥതയിലുള്ള PVR BAKES (ഓവൻ ഫ്രഷ്) എന്ന സ്ഥാപനം കുത്തനൂർ പഞ്ചായത്തിലെ മിൽറോഡ് എന്ന സ്ഥലത്തിൽ ( 07/07/2023, വെള്ളിയാഴ്ച) പ്രവർത്തനം ആരംഭിച്ചു.
ബഹു. കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. ടി സഹദേവന്റെ സാനിധ്യത്തിൽ ബഹു. തരൂർ നിയോജകമണ്ഡലം MLA ശ്രീ. പി. പി സുമോദ് ഉദ്ഘാടനം നിർവഹിച്ചു. പി.എം. എഫ്.എം.ഇ. പദ്ധതി പ്രകാരം ബാങ്ക് ഓഫ് മഹാരാഷ്ട്ര, പാലക്കാട്‌ ശാഖയിൽ നിന്നും 11.22 ലക്ഷം രൂപയാണ് ബാങ്ക് വായ്പ്പയായി നേടിയത്. 3 പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ഇന്ന് മുതൽ ശ്രീ. രമേശ്.
Image
Image

പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പി.എം. എഫ്.എം.ഇ.) പ്രകാരം പഞ്ചാബ് നാഷണൽ ബാങ്ക് , കുത്തനൂർ ശാഖയിൽ നിന്നും വായ്പ ലഭ്യമാക്കിയ " ഭഗവതി ദോശ മാവ് " എന്ന സ്ഥാപനം കുത്തനൂരിൽ ഇന്ന് (2023 മെയ് 29 ) മുതൽ പ്രവർത്തനമാരംഭിച്ചു.
വ്യവസായ വാണിജ്യ വകുപ്പിന്റെ സഹായത്തോടു കൂടിയാണ് ശ്രീ.ഗോകുൽദാസ് എന്ന സംരംഭകന്റെ ഉടമസ്ഥതയിൽ ഭഗവതി ദോശ മാവ് എന്ന സ്ഥാപനം പാലക്കാട് ജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചത്. പി.എം. എഫ്.എം.ഇ. പദ്ധതി പ്രകാരം പഞ്ചാബ് നാഷണൽ ബാങ്ക്, കുത്തനൂർ ശാഖയിൽനിന്നും 6,52,455 രൂപ നൽകുകയും ചെയ്തു. സ്ഥാപനം ഉടമ ഉൾപ്പടെ 6 തൊഴിലാളികൾ ആണ് ഈ സ്ഥാപനത്തിൽ ഉള്ളത്. സൂപ്പർ മാർക്കറ്റുകളിൽ നിന്നും മറ്റു ചെറുകിട സ്ഥാപനത്തിൽ നിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ട്.
Image
Image

വ്യവസായ വകുപ്പിന്റെ സഹായത്തോടെ PMFME പദ്ധതിയിൽ CAKE HOUSE കോങ്ങാട് : കോങ്ങാട് ഗ്രാമപഞ്ചായത്തിൽ വ്യവസായ വകുപ്പിന്റെ സഹായത്തോടെ നവ സംരംഭകൻ രതീഷ് CAKE HOUSE എന്ന നിർമാണ സ്ഥാപനം ഇന്ന് പ്രവർത്തനം ആരംഭിച്ചു. ബഹുമാനപെട്ട ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി.ബിന്ദു സ്ഥാപനം ഉദ്ഘാടനം ചെയ്തു. ശ്രീമതി മീനാക്ഷി വ്യവസായ വകുപ്പ് ഇന്റേൺ, DRP ശ്രീ ശശീന്ദ്രൻ എന്നിവർ ഭദ്രദീപം തെളിയിച്ചു. വ്യവസായ വകുപ്പിന്റെ കൈത്താങ്ങിൽ ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയുടെ ഭാഗമായി PMFME Scheme വഴി സാമ്പത്തിക സഹായത്തോടെയാണ് നവസംരംഭം
Image
Image
Image
Image
The scheme adopts the One District One Product (ODOP) approach to reap the benefit.
The site is best viewed using latest versions of Chrome, Firefox, Safari, Edge or equivalent browsers with a screen resolution of 1920 x 1080 or higher