സംസ്ഥാനത്തിൻ്റെ നേട്ടങ്ങൾ

സംസ്ഥാനത്തിൻ്റെ നേട്ടങ്ങൾ

സൂക്ഷ്മ സംരംഭങ്ങൾ, എസ്എച്ച്ജി അംഗങ്ങൾ, എഫ്പിഒകൾ എന്നിവയിൽ നിന്നുള്ള അപേക്ഷകൾ

2023-24 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാരിനു കീഴിലെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം (MoFPI) കേരള സംസ്ഥാനത്തിനായി 2526 വ്യക്തിഗത വായ്പാ അപേക്ഷകളായിരുന്നു ലക്ഷ്യമായി നൽകിയിരുന്നത്. അതിനനുസൃതമായി 2024 മാർച്ച് 31 വരെ 35% ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റ് ലഭിക്കുന്നതിന് വ്യക്തിഗത വിഭാഗത്തിന് കീഴിൽ സംസ്ഥാനം 2548 വായ്പകൾ അനുവദിച്ചു.

അപ്രകാരം 2023-24 സാമ്പത്തിക വർഷത്തിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി വിഭാഗത്തിന് കീഴിൽ അനുവദിച്ച വായ്പകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള റാങ്കിംഗിൽ 102% ലക്ഷ്യ പൂർത്തീകരണം സാധ്യമാക്കി ദേശീയ തലത്തിൽ കേരളം മൂന്നാം സ്ഥാനം നേടുകയുണ്ടായി.

ക്രമ. നം.
പ്രവർത്തനങ്ങൾ
നില (FY 2023-24)

1

സൂക്ഷ്മ സംരംഭകരിൽ നിന്നുള്ള വ്യക്തിഗത അപേക്ഷകൾ

2526 എന്ന ലക്ഷ്യത്തിൽ 2548 വായ്പകൾ അനുവദിച്ചു (102%)

 

2

ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ (എഫ്പിഒകൾ) / പ്രൊഡ്യൂസർ കോഓപ്പറേറ്റീവ്സ്/ സൊസൈറ്റികളിൽ നിന്നുള്ള അപേക്ഷകൾ

 

29 വായ്പകൾ അനുവദിച്ചു

Image
Image

സീഡ് ക്യാപിറ്റൽ ധനസഹായം

കുടുംബശ്രീ മിഷനിലെ 3515 അംഗങ്ങൾക്ക് 10.87 കോടി രൂപയുടെ സീഡ് ക്യാപിറ്റൽ ധനസഹായം അനുവദിച്ചു; SRLM - 3466, SULM - 49.

2022-23 സാമ്പത്തിക വർഷത്തിൽ PMFME സ്കീമിന് കീഴിൽ SULM SHG അംഗങ്ങൾക്ക് സീഡ് ക്യാപിറ്റൽ ധനസഹായം നൽകുന്നതിൽ കേരളം ഒന്നാം സ്ഥാനത്തെത്തി.

ക്രമ. നം..
സ്ഥിതിവിശേഷങ്ങൾ

സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ (SRLM)

സംസ്ഥാന നഗര ഉപജീവന മിഷൻ (SULM)

1

SNAഅനുവദിച്ച അപേക്ഷകളുടെ ആകെ എണ്ണം (2024 മാർച്ച് 31 വരെ)

3087

39

2

2024 മാർച്ച് 31 വരെലഭ്യമായ അംഗങ്ങളുടെ ആകെ എണ്ണം

3466

49

3

വിതരണം ചെയ്ത തുക (2024 മാർച്ച് 31വരെ)

Rs.10.68 കോടി രൂപ

Rs.0.18 കോടി രൂപ

കോമൺ ഇൻകുബേഷൻ സെൻ്റർ

PMFME പദ്ധതി പ്രകാരം അരി, പഴം, പച്ചക്കറി സംസ്കരണം, സുഗന്ധവ്യഞ്ജന സംസ്കരണം എന്നിവയ്ക്കായി തൃശ്ശൂരിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഒരു കോമൺ ഇൻകുബേഷൻ സെൻ്റർ (അഗ്രി ബിസിനസ് ഇൻകുബേറ്റർ) സ്ഥാപിച്ചു.

ക്രമ. നം.
നടപ്പാക്കുന്ന ഏജൻസി
നില
1 കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
  • ആകെ പദ്ധതിച്ചെലവ് - 3.31 കോടി രൂപ.
  • MoFPI-ൽ നിന്നുള്ള സഹായം - 2.75 കോടി രൂപ.
  • ആദ്യ ഗഡുവായി ലഭിച്ച തുക - 2.35 കോടി രൂപ, 2021 ഒക്ടോബർ 26-ന് KAU-ലേക്ക് റിലീസ് ചെയ്തു.
  • നടപ്പാക്കലിൻ്റെ നില - പദ്ധതി പൂർത്തീകരിച്ചു, ഉടൻ ഉദ്ഘാടനം ചെയ്യും.
Image
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്‌.എം.ഇ) പദ്ധതി
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, 
അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ്
സൈറ്റ് നന്നായി കാണുന്നത്.