പി. എം. എഫ്. എം. ഇ. പദ്ധതി
പ്രധാനമന്ത്രിയുടെ "ആത്മനിർഭർ ഭാരത്" പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം " പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി" (പി. എം. എഫ്. എം. ഇ) എന്ന ഭക്ഷ്യ സംസ്‌കരണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. അസംഘടിത മേഖലയിലുള്ള ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളെ സംഘടിത മേഖലയിലേക്ക് പരിവർത്തനം ചെയ്യുന്നതിനും അവയുടെ മത്സരശേഷിയും വൈദഗ്ദ്ധ്യവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സാമ്പത്തിക വർഷം 2020-21 മുതല്‍ 2024-25 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ 10,000 കോടി രൂപയാണ് പദ്ധതി നിർവ്വഹണത്തിനായി കണക്കാക്കിയിരിക്കുന്നത്.
സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിന് വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ/ പ്രൊപ്രൈറ്റർഷിപ്പ് സ്ഥാപനങ്ങൾ / പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ - യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ യോഗ്യതയുള്ള പ്രോജക്റ്റ് ചെലവിന്റെ 35% ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റ് (ഗുണഭോക്തൃ വിഹിതം പ്രോജക്റ്റ് ചെലവിന്റെ 10% ആണ്.
സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുകയാണ് പിഎം-എഫ്എംഇ. പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക തലത്തില്‍ കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണവുമായി മുന്നോട്ട് പോകുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒകള്‍), സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ച്ജികള്‍), സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനവും പിന്തുണയും പദ്ധതിയിലൂടെ ലഭിക്കും.
പി എം എഫ് എം ഇ സ്കീമിൻ്റെ പിന്തുണ ഇനിപ്പറയുന്നവയാണ്:
- സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) അംഗങ്ങൾക്ക് മൂലധനം – പ്രവർത്തന മൂലധനത്തിനും ഭക്ഷ്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എസ്എച്ച്ജികളിലെ ഓരോ അംഗങ്ങൾക്കും ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി പരമാവധി തുക 40,000/- രൂപ.
- വ്യക്തിഗത SHG അംഗത്തിനുള്ള പിന്തുണ - 35% ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റ് (പരമാവധി തുക 10 ലക്ഷം രൂപ).
- എഫ്പിഒകള്‍/ എസ്എച്ച്ജികള്‍/ സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക് 35% ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി
- പരിശീലനങ്ങളും പിന്തുണയും
ചെലവ്
സാമ്പത്തിക വർഷം 2020-21 മുതല്‍ 2024-25 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ 10,000 കോടി രൂപയാണ് പദ്ധതി നിർവ്വഹണത്തിനായി കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ 60:40 അനുപാതത്തിലും വടക്ക് കിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങളുമായി 90:10 അനുപാതത്തിലും, നിയമനിർമ്മാണത്തോടുകൂടിയ കേന്ദ്രഭരണ പ്രദേശങ്ങൾക്കായി 60:40 അനുപാതത്തിലും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങൾക്കായി കേന്ദ്രം 100% അനുപാതത്തിലും ഈ തുക പങ്കിടും.
ഗുണഭോക്താക്കൾ
PMFME സ്കീമിന് കീഴിൽ, 2,00,000 സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി നേരിട്ട് ലഭ്യമാകും. പ്രസ്തുത മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് മതിയായ പിന്തുണയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങളും ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായുമുള്ള പിന്തുണയും ഉറപ്പാക്കും.
ഒരു ജില്ല ഒരു ഉൽപ്പന്നം (ODOP)
പിഎം എഫ്എംഇ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരു ജില്ല ഒരു ഉൽപ്പന്നം (ODOP) തിരിച്ചറിയാൻ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച്, വിവിധ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 14 ജില്ലകളിൽ നിന്ന് 49 ഉൽപ്പന്നങ്ങൾ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- അസംസ്കൃത വസ്തുക്കളുടെ ലഭ്യത
- ജില്ലയിലെ ആകെ യൂണിറ്റുകളുടെ എണ്ണം
- ജില്ലയിലെ എല്ലാ യൂണിറ്റുകളുടെയും ആകെ വിറ്റുവരവ്
- വിപണിയിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുള്ള യൂണിറ്റുകളുടെ ആകെ എണ്ണം
- ലഭ്യമായ അസംസ്കൃത വസ്തുക്കൾ സംസ്കരണം ചെയ്യുന്നതിന് കൂടുതൽ യൂണിറ്റുകളുടെ സാധ്യത
പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിൽ നിന്നുമായി (തിരിച്ചറിയപ്പെട്ട 49 ഉൽപ്പന്നങ്ങളിൽ നിന്നും) 10 ഉൽപ്പന്നങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം അന്തിമ അംഗീകാരം നൽകിയിട്ടുണ്ട്:
ക്രമ. നം | ജില്ലകൾ | ഒരു ജില്ല ഒരു ഉൽപ്പന്നം (ODOP) |
1 | തിരുവനന്തപുരം | മരച്ചീനി അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
2 | കൊല്ലം | മരച്ചീനി, കിഴങ്ങുവർഗ്ഗ അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
3 | പത്തനംതിട്ട | ചക്ക അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
4 | ആലപ്പുഴ | അരി അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
5 | കോട്ടയം | തേങ്ങ അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
6 | ഇടുക്കി | സുഗന്ധവ്യഞ്ജനങ്ങൾ |
7 | എറണാകുളം | പൈനാപ്പിൾ അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
8 | തൃശൂർ | അരി അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
9 | പാലക്കാട് | വാഴപ്പഴം അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
10 | മലപ്പുറം | തേങ്ങ അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
11 | കോഴിക്കോട് | തേങ്ങ അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
12 | വയനാട് | പാൽ അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
13 | കണ്ണൂർ | തേങ്ങ അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
14 | കാസർകോട് | ചക്ക അധിഷ്ഠിത ഉൽപ്പന്നങ്ങൾ |
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിൽ, ODOP ഉത്പന്നങ്ങളും ODOP അല്ലാത്തവയും PMFME സ്കീമിന് കീഴിൽ സഹായത്തിന് യോഗ്യമാണ്, എന്നിരുന്നാൽ കൂടി ODOP ഉത്പ്പന്നങ്ങൾക്കാകും മുൻഗണന നൽകുക.