എസ് എൽ റ്റി ഐ

സ്റ്റേറ്റ് ലെവൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (SLTI)


സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ സാങ്കേതിക നവീകരണത്തിനും വളർച്ചക്കും നിർണായക ഘടകമാണ് പ്രസ്തുത സംരംഭങ്ങളുടെ ശേഷി വർദ്ധിപ്പിക്കലും പരിശീലനവും. ദേശീയ തലത്തിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ടെക്നോളജി എൻ്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെൻ്റ് (NIFTEM), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിംഗ് ടെക്നോളജി (IIFPT) എന്നിവ ശേഷി വർദ്ധിപ്പിക്കുന്നതിലും ഗവേഷണങ്ങളിലും നിർണായക പങ്ക് വഹിക്കും.

ഗവേഷണത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള സാമ്പത്തിക സഹായത്തിന് പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടുകൾ അർഹരായിരിക്കും. NIFTEM, IIFPT എന്നിവ സംസ്ഥാനതല സാങ്കേതിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുത്ത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ/ഗ്രൂപ്പുകൾ/ക്ലസ്റ്ററുകൾ എന്നിവക്ക് പരിശീലനവും ഗവേഷണ പിന്തുണയും നൽകും. പദ്ധതിക്കായി സംസ്ഥാന സർക്കാർ ഒരു സംസ്ഥാനതല സാങ്കേതിക സ്ഥാപനത്തെ നാമനിർദ്ദേശം ചെയ്യണം.

പദ്ധതിക്ക് കീഴിൽ തൃശ്ശൂരിലെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയെ (KAU) നാല് സ്വകാര്യ പരിശീലന പങ്കാളികളോടൊപ്പം (TPs) സ്റ്റേറ്റ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (SLTI) ആയി തിരഞ്ഞെടുത്തിട്ടുണ്ട്.

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
KAU കാമ്പസ്,
KAU P.O., വെള്ളാനിക്കര,
തൃശൂർ, കേരളം - 680656.
ഫോൺ : +91-487-2438011
വെബ്സൈറ്റ് : https://www.kau.in

Image
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്‌.എം.ഇ) പദ്ധതി
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, 
അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ്
സൈറ്റ് നന്നായി കാണുന്നത്.