സ്കീമിൻ്റെ ഘടകങ്ങൾ

സ്കീമിൻ്റെ ഘടകങ്ങൾ


പദ്ധതിക്ക് 4 ഘടകങ്ങളാണുള്ളത് :

  1. സൂക്ഷ്മ സംരംഭങ്ങൾ (വ്യക്തികൾ/ഗ്രൂപ്പുകൾ) ക്കുള്ള പിന്തുണ;
  2. ബ്രാൻഡിംഗ്, മാർക്കറ്റിംഗ് പിന്തുണ;
  3. സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ;
  4. ശക്തമായ പ്രോജക്ട് മാനേജ്മെൻ്റ് ചട്ടക്കൂട് സജ്ജീകരിക്കുന്നു.

എ) വ്യക്തിഗത സൂക്ഷ്മ സംരംഭങ്ങൾക്കുള്ള പിന്തുണ:

  • പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങളുടെ നവീകരണത്തിനും വിപുലീകരണത്തിനും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്
  • യോഗ്യതയുള്ള പ്രോജക്റ്റ് ചെലവിൻ്റെ 35% ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി (പരമാവധി പരിധി 10 ലക്ഷം രൂപ)
  • വ്യക്തിഗത സംരംഭങ്ങൾ/ ഉടമസ്ഥാവകാശ സ്ഥാപനങ്ങൾ/ പങ്കാളിത്ത സ്ഥാപനങ്ങൾ/ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ/ എഫ്പിഒകൾ/ എൻജിഒകൾ/ എസ്എച്ച്ജികൾ/ സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ

ബി) പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് ഗ്രൂപ്പ് വിഭാഗത്തിനുള്ള പിന്തുണ:

  • എഫ്പിഒകൾ/ എസ്എച്ച്ജികൾ/ സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഏജൻസികൾ എന്നിവക്ക് അർഹതയുണ്ട്
  • മറ്റ് യൂണിറ്റുകൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കുന്നതിനും വാടകയ്ക്ക് വിട്ടു നൽകുന്നതിനും സൗകര്യങ്ങൾ ഒരുക്കണം
  • ക്രെഡിറ്റ് ലിങ്ക് ചെയ്‌ത ഗ്രാൻ്റ് 35% പരമാവധി പരിധി 3 കോടി രൂപ
  • മൊത്തം യോഗ്യമായ പ്രോജക്റ്റ് ചെലവ് 10 കോടിയിൽ താഴെയായിരിക്കണം.
Image
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്‌.എം.ഇ) പദ്ധതി
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, 
അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ്
സൈറ്റ് നന്നായി കാണുന്നത്.