കേരളത്തിൽ പി.എം.എഫ്.എം.ഇ പദ്ധതിയുടെ ഘടന

കേരളത്തിൽ പിഎം എഫ്എംഇ പദ്ധതിയുടെ ഘടന


കേരളത്തിൽ പിഎം എഫ്എംഇ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങൾ അടങ്ങുന്നതാണ് മാനേജ്‌മെന്റും നിർവഹണ ഘടനയും.

ഇന്റർ മിനിസ്റ്റീരിയൽ എംപവേർഡ് കമ്മിറ്റി (IMEC): പദ്ധതി നടപ്പാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾക്കും മുഴുവൻ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിനുമായി ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി (MoFPI) അധ്യക്ഷത വഹിക്കുന്ന കമ്മിറ്റി
പ്രോജക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി (PEC) : ഭരണപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും പ്രവർത്തന തലത്തിൽ പതിവ് നിരീക്ഷണത്തിനും വേണ്ടി ദേശീയ പ്രോഗ്രാം യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാനതല അംഗീകാര സമിതി (SLAC): ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ
സംസ്ഥാന നോഡൽ ഡിപ്പാർട്ട്മെന്റ് (SND): വ്യവസായ വകുപ്പ്, കേരള സർക്കാർ
സ്റ്റേറ്റ് നോഡൽ ഏജൻസി (SNA): കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്പ്)
സ്റ്റേറ്റ് നോഡൽ ഓഫീസർ (SNO): വ്യവസായ വാണിജ്യ ഡയറക്ടർ
സംസ്ഥാനതല സാങ്കേതിക സ്ഥാപനം (SLTI): കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (KAU), തൃശൂർ
ജില്ലാതല കമ്മിറ്റി (DLC): ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ

സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്‌ടറേന്റിന് കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങൾ (DIC) സൂക്ഷ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ജില്ലാ നോഡൽ പോയിന്റുകളായി പ്രവർത്തിക്കുന്നു

പദ്ധതിയുടെ പ്രയോജനങ്ങൾ ലഭിക്കുന്നതിന് അതത് ജില്ലയിൽ നിന്ന് പിഎം എഫ്എംഇ അപേക്ഷകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഓരോ ജില്ലാ വ്യവസായ കേന്ദ്രത്തിലും ഒരു ജില്ലാ നോഡൽ ഓഫീസറെ (DNO) നാമനിർദ്ദേശം ചെയ്യുന്നു.

നിർദ്ദേശങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല കമ്മിറ്റി (DLC) യോഗം ജില്ലാ വ്യവസായ കേന്ദ്രം, ജനറൽ മാനേജർ വിളിച്ചുചേർക്കുന്നു.

ജില്ലാ/പ്രാദേശിക തലത്തിൽ പിഎം എഫ്എംഇ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പിന്തുണ നൽകുന്നതിനായി 14 ജില്ലകളിൽ ജില്ലാ റിസോഴ്സ് പേഴ്സൺസ് (DRPs) നെ നിയമിച്ചിട്ടുണ്ട്. ഇവർ പിഎംഎഫ്എംഇ ഗുണഭോക്താക്കൾക്ക് ഡിപിആർ തയ്യാറാക്കൽ, ബാങ്ക് ലോൺ എടുക്കൽ, ആവശ്യമായ രജിസ്ട്രേഷനുകൾ, എഫ്എസ്എസ്ഐ, ഉദ്യോഗ് ആധാർ, ജിഎസ്.ടി. എന്നിവയുൾപ്പെടെയുള്ള ലൈസൻസുകൾ നേടുന്നതിനുള്ള പിന്തുണയും നൽകുന്നു.

ബന്ധപ്പെട്ട ജില്ലാ നോഡൽ ഓഫീസറുടെ അംഗീകാരത്തിനായി ജില്ലാ റിസോഴ്‌സ് പേഴ്‌സൺസ് (DRPs) ഇന്ത്യാ ഗവൺമെന്റ് ഓഫ് ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് മന്ത്രാലയത്തിന്റെ (MoFPI) എംഐഎസ് പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെ ജനറൽ മാനേജർമാർ  വിളിച്ചുചേർത്ത ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല കമ്മിറ്റികൾ (DLC) ബാങ്കുകളിൽ സമർപ്പിക്കുന്നതിനായി അപേക്ഷകൾ അംഗീകരിക്കുന്നു.

പിഎംഎഫ്എംഇ പദ്ധതിയുടെ ജില്ലാ/പ്രാദേശികതല ഗുണഭോക്താക്കൾക്ക് പിന്തുണ നൽകുന്നതിനായി 14 ജില്ലകളിലായി 215 ജില്ലാ റിസോഴ്‌സ് പേഴ്സൺസിനെ (DRPs) നിയമിച്ചിട്ടുണ്ട്.

Image
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്‌.എം.ഇ) പദ്ധതി
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, 
അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ്
സൈറ്റ് നന്നായി കാണുന്നത്.