PMFME Meetings

തിരുവനന്തപുരം റസിഡൻസി ഹോട്ടലിൽ ഇന്ന് നടന്ന പി. എം എഫ്. എം. ഇ സംസ്ഥാനതല അവലോകന യോഗം. പി. എം. എഫ്. എം. ഇ. കേരള സ്റ്റേറ്റ് നോഡൽ ഓഫീസറും വ്യവസായ വാണിജ്യ ഡയറക്ടറുമായ ശ്രീ. എസ്. ഹരികിഷോർ ഐഎസ്, വ്യവസായ വാണിജ്യ അഡിഷണൽ ഡയറക്ടർ ശ്രീ. കെ. സുധീർ, കെബിപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. സൂരജ് എസ്., കെബിപ്പ് ജനറൽ മാനേജർ ശ്രീ. വാൻ റോയ് എന്നിവർ സന്നിഹിതരായിരുന്നു.
പി.എം എഫ്.എം.ഇ സംസ്ഥാനതല അവലോകന യോഗം ചേർന്നു പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയുടെ (പി.എം. എഫ്.എം.ഇ.) സംസ്ഥാനതല അവലോകന യോഗം തിരുവനന്തപുരത്ത് ചേർന്നു. പിഎം എഫ്എംഇ സ്റ്റേറ്റ് നോഡൽ ഡിപ്പാർട്ട്മെന്റിനെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്) പ്രതിനിധീകരിച്ച് ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സും സ്റ്റേറ്റ് നോഡൽ ഏജൻസിയും (കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ) സംയുക്തമായാണ് അവലോകന യോഗം സംഘടിപ്പിച്ചത്. പി.എം എഫ്.എം.ഇ പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാരും (ഡിഎൻഒ) ജില്ലാ റിസോഴ്സ് പേഴ്സൺമാരും യോഗത്തിൽ പങ്കെടുത്തു.
2022 ഡിസംബർ 8ന്, തിരുവനന്തപുരം ഹോട്ടൽ ഹൊറൈസണിൽ നടന്ന ചടങ്ങിൽ വ്യവസായ വാണിജ്യ ഡയറക്ടറും പി.എം എഫ്.എം.ഇ കേരള നോഡൽ ഓഫീസറുമായ ശ്രീ. എസ്. ഹരികിഷോർ ഐഎഎസ് അധ്യക്ഷനായി. പി.എം എഫ്.എം.ഇ പദ്ധതിയുടെ വിവിധ ജില്ലകളിലെ പ്രകടന വിശകലനവും, മുന്നോട്ടു കൈക്കൊള്ളുന്ന നടപടിക്രമങ്ങളും, വിശദമായ ചർച്ചയും ഡയറക്ടറിന്റെ നേതൃത്വത്തിൽ നടന്നു. സംസ്ഥാന തലത്തിൽ പിഎം എഫ്എംഇ സ്കീം നടപ്പിലാക്കുന്നതിന്റെ സ്ഥിതി വിവര കണക്കുകൾ സ്റ്റേറ്റ് നോഡൽ ഏജൻസിയായ കേരള ബ്യൂറോ ഓഫ് ഇന്ഡസ്ട്രിയല് പ്രൊമോഷൻ (കെബിപ്പ്) ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ശ്രീ. സൂരജ് എസ്. വിശദീകരിച്ചു. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. പി. എസ് സുരേഷ്‌കുമാർ സ്വാഗത പ്രസംഗം നിർവഹിച്ച ചടങ്ങിൽ വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ. ജി.രാജീവ് നന്ദി അറിയിച്ചു.
പി.എം എഫ്.എം.ഇ സംസ്ഥാനതല ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയുടെ (പി.എം. എഫ്.എം.ഇ.) സംസ്ഥാനതല ഓറിയന്റേഷൻ പ്രോഗ്രാം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പിഎം എഫ്എംഇ സ്റ്റേറ്റ് നോഡൽ ഡിപ്പാർട്ട്മെന്റിനെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്) പ്രതിനിധീകരിച്ച് ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സും സ്റ്റേറ്റ് നോഡൽ ഏജൻസിയും (കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ) സംയുക്തമായാണ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. പി.എം എഫ്.എം.ഇ പദ്ധതിയുടെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളും പദ്ധതിയുടെ വിശകലന വിലയിരുത്തലുകൾക്കുമായാണ് ജില്ലാ നോഡൽ ഓഫീസർമാർക്കും (ഡിഎൻഒ) ജില്ലാ റിസോഴ്സ് പേഴ്സൺമാർക്കുമായി(ഡിആർപി) പ്രോഗ്രാം സംഘടിപ്പിച്ചത്.
2022 നവംബർ 3ന്, തിരുവനന്തപുരം ഹോട്ടൽ റെസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ വ്യവസായ വാണിജ്യ ഡയറക്ടറും പി.എം എഫ്.എം.ഇ കേരള നോഡൽ ഓഫീസറുമായ ശ്രീ. എസ്. ഹരികിഷോർ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. പി.എം എഫ്.എം.ഇ പദ്ധതിയുടെ വിവിധ ജില്ലകളിലെ പ്രകടന വിശകലനവും, മുന്നോട്ടു കൈക്കൊള്ളുന്ന നടപടിക്രമങ്ങളും, വിശദമായ ചർച്ചയും ഡയറക്ടറിന്റെ നേതൃത്വത്തിൽ നടന്നു. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. സുധീർ കെ പദ്ധതി നിർവഹണത്തിൽ പ്രായോഗിക തലത്തിൽ കൈക്കൊള്ളാവുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്തു. സംസ്ഥാന തലത്തിൽ പിഎം എഫ്എംഇ സ്കീം നടപ്പിലാക്കുന്നതിന്റെ സ്ഥിതി വിവര കണക്കുകൾ സ്റ്റേറ്റ് നോഡൽ ഏജൻസിയായ കേരള ബ്യൂറോ ഓഫ് ഇന്ഡസ്ട്രിയല് പ്രൊമോഷൻ (കെബിപ്പ്) ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ശ്രീ. സൂരജ് എസ്. വിശദീകരിച്ചു. പി.എം എഫ്.എം.ഇ പദ്ധതിയുടെ പ്രായോഗികതലങ്ങളിലെ വിശദമായ ബോധവത്കരണവും സംശയ നിവാരണവും കെബിപ്പ് ഡെപ്യൂട്ടി മാനേജർ കുമാരി. ജീഷ്മ ജീവൻ നിർവഹിച്ചു. വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ. ജി.രാജീവ് സ്വാഗത പ്രസംഗം നിർവഹിച്ച ചടങ്ങിൽ വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. പി. എസ് സുരേഷ്‌കുമാർ നന്ദി അറിയിച്ചു.
നേന്ത്രപ്പഴത്തെക്കുറിച്ചുള്ള ODOP ശിൽപശാലയും ഉത്പന്ന പ്രദർശനവും ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ് ഉദ്ഘാടനം ചെയ്തു
വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച നേന്ത്രപ്പഴത്തെക്കുറിച്ചുള്ള ODOP ശിൽപശാലയും ഉൽപ്പന്ന പ്രദർശനവും ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2022 ഏപ്രിൽ 29 ന് രാവിലെ 10 മണിക്ക് പാലക്കാട് ജില്ലയിലെ ഹോട്ടൽ ഗസാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ വ്യവസായ; നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. സുമൻ ബില്ല ഐ.എ.എസ്, കെഎസ്ഐഡിസി എംഡിയും പിഎം എഫ്എംഇ കേരള നോഡൽ ഓഫീസറുമായ ശ്രീ.എം.ജി രാജമാണിക്കം ഐഎഎസ്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. ഡോ.ആർ ചന്ദ്ര ബാബു, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. കെ സുധീർ, പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി. സി ജയ എന്നിവർ പങ്കെടുത്തു.
'ഒരു ജില്ല ഒരു ഉത്പന്നം' കേന്ദ്രീകരിച്ചുള്ള മൂല്യവർധിത ഉത്പ്പന്ന ഭക്ഷ്യസംസ്കരണ രീതി ശക്തിപ്പെടുത്തുന്നതിന് ഇത്തരം ശിൽപശാലകൾ വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തിലെ കാർഷിക മേഖലയിലെ ഭക്ഷ്യവിളകളുടെ ഉത്പാദനവും ഉത്പാദന ക്ഷമതയും വര്ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. 'കേരള ബ്രാൻഡിംഗ്' എന്ന ആശയം ശക്തിപ്പെടുത്തും. ഭക്ഷ്യ സംസ്കരണ ഉത്പ്പന്നങ്ങൾക്ക് 'മെയ്ഡ് ഇൻ കേരളം 'എന്ന ബ്രാൻഡ് നൽകുന്നതിലൂടെ വിപണിയിൽ മൂല്യം ഉയരുകയും സംരംഭകർക്ക് നേട്ടം ഉണ്ടാകുകയും ചെയ്യും. സഹകരണ മേഖലയുടെ പിന്തുണയോട് കൂടി 'മെയ്ഡ് ഇൻ കേരളം' ഉത്പ്പന്നങ്ങൾക്ക് 'ചെയിൻ ഓഫ് സൂപ്പർ മാർക്കറ്റ്' എന്ന ആശയം പ്രാവർത്തികമാക്കും. ഇ കൊമേർസ് വിപണയിലും പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും ബഹു. മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പരിചയസമ്പന്നരായ വ്യവസായ വിദഗ്ധരും അക്കാദമിഷ്യന്മാരും സംരംഭകരും ശിൽപശാല സെഷനുകൾ കൈകാര്യം ചെയ്തു. ഒപ്പം നേന്ത്രപ്പഴത്തിന്റെ പ്രസക്തി, മൂല്യവർദ്ധന, സൂക്ഷ്മ സംരംഭങ്ങൾക്കുള്ള സാധ്യതകൾ, വിപണി അവലോകനം തുടങ്ങിയവയെക്കുറിച്ചുള്ള സാങ്കേതിക അവതരണങ്ങളും വാഴയിലെ മൈക്രോ എന്റർപ്രൈസസിന്റെ ഉൽപ്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രദർശനവും ശിൽപശാലയുടെ ഭാഗമായി ഉണ്ടായിരുന്നു.
നേന്ത്രപ്പഴ ഗവേഷണ കേന്ദ്രം മുൻ മേധാവി ഡോ. പുഷ്പലത പി.ബി, ഫുഡ് സേഫ്റ്റി സൊല്യൂഷൻ മാനേജിങ് ഡയറക്ടർ ഡോ. എൻ ആനന്ദവല്ലി, പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീ.എം ഗിരീഷ്, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ ട്രെയിനിങ് കോ ഓർഡിനേറ്റർ ശ്രീ. എസ്. അഭിഷേക്, ഡോ. കൃഷ്ണഭാസ്കർ മംഗലശ്ശേരി എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി.
വ്യവസായ വാണിജ്യ വകുപ്പ് പാലക്കാട് സംഘടിപ്പിച്ച നേന്ത്രപ്പഴത്തെക്കുറിച്ചുള്ള ODOP ശിൽപശാലയും ഉൽപ്പന്ന പ്രദർശനവും ഉദ്ഘാടനം ചെയ്തു സംസാരിച്ച ബഹു. നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി, കെഎസ്ഐഡിസി എംഡിയും പിഎം എഫ്എംഇ കേരള നോഡൽ ഓഫീസറുമായ ശ്രീ.എം.ജി രാജമാണിക്കം ഐഎഎസ്, വ്യവസായ; നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. സുമൻ ബില്ല ഐ.എ.എസ്, എന്നിവരുടെ വാക്കുകളിലൂടെ..
Image
പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ (പി.എം.എഫ്‌.എം.ഇ) പദ്ധതി
1920 x 1080 അല്ലെങ്കിൽ ഉയർന്ന സ്‌ക്രീൻ റെസല്യൂഷനുള്ള Chrome, Firefox, Safari, Edge, 
അല്ലെങ്കിൽ തത്തുല്യമായ ബ്രൗസറുകൾ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിച്ചാണ്
സൈറ്റ് നന്നായി കാണുന്നത്.