സ്കീമിൻ്റെ പ്രധാന ഘടകങ്ങൾ
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി
വ്യക്തിഗത സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ/ പ്രൊപ്രൈറ്റർഷിപ്പ് സ്ഥാപനങ്ങൾ / പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ - യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ യോഗ്യതയുള്ള പ്രോജക്റ്റ് ചെലവിന്റെ 35% ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി (ഗുണഭോക്തൃ വിഹിതം പ്രോജക്റ്റ് ചെലവിന്റെ 10% ആണ്, ബാക്കി ബാങ്കിൽ നിന്നുള്ള വായ്പയാണ്) ലഭ്യമാക്കുന്നു. പ്ലാന്റ്, മെഷിനറി, ടെക്നിക്കൽ സിവിൽ വർക്കുകൾ എന്നിവയുടെ പ്രോജക്റ്റ് ചിലവ് ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഭൂമി വാടകയ്ക്കെടുക്കുന്നതിനെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
പൊതു അടിസ്ഥാന സൗകര്യ പിന്തുണ
എഫ്.പി.ഒ.കൾ / എസ്എച്ച്ജികൾക്കുള്ള പൊതു അടിസ്ഥാന സൗകര്യ പിന്തുണ - ODOP ഉൽപ്പന്നങ്ങൾ സംസ്കരണം ചെയ്യുന്നതിനുള്ള കോമൺ പ്രോസസ്സിംഗ് ഫെസിലിറ്റിക്ക് 35% ക്രെഡിറ്റ് ലിങ്ക്ഡ് ഗ്രാന്റ് (ഗ്രാന്റിന്റെ പരമാവധി പരിധി MoFPI നിർദ്ദേശമനുസരിച്ചായിരിക്കും). ഡിപിആറിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം ലഭ്യമാണ്. (ഡിപിആർ തയ്യാറാക്കുന്നതിനായി എഫ്.പി.ഒ.കൾ/എസ്എച്ച്ജികൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഓരോന്നിനും 50,000 രൂപ വീതം ലഭ്യമാക്കും)
സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) അംഗങ്ങൾക്ക് മൂലധനം
പ്രവർത്തന മൂലധനത്തിനും ഭക്ഷ്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എസ്എച്ച്ജികളിലെ ഓരോ അംഗങ്ങൾക്കും ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി പരമാവധി തുക 40,000/- രൂപ.
കപ്പാസിറ്റി ബിൽഡിംഗ്
PMFME സ്കീമിന് കീഴിൽ മൈക്രോ ഫുഡ് പ്രോസസിംഗ് എൻ്റർപ്രൈസ് ഗുണഭോക്താക്കൾക്ക് ഭക്ഷ്യ സംസ്കരണ സംരംഭക മേഖലയിൽ പരിശീലനങ്ങളും പിന്തുണയും നൽകുന്നു.
ബ്രാൻഡിംഗും വിപണന പിന്തുണയും
സംസ്ഥാന തലത്തിലോ പ്രാദേശിക തലത്തിലോ പദ്ധതിക്ക് കീഴിലുള്ള എഫ്.പി.ഒ.കൾ / എസ്എച്ച്ജികൾ / സഹകരണ സ്ഥാപനങ്ങൾ/ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ, എസ്.പി.വി എന്നിവയ്ക്ക് ബ്രാൻഡിംഗും വിപണന പിന്തുണയും
ഒരു ജില്ല ഒരു ഉൽപ്പന്നം (ODOP)
ഉത്തപ്പനങ്ങളുടെ ലഭ്യതയെ മുൻനിർത്തി മൂല്യ വർധിത ഉത്പ്പന്ന നിർമാണത്തിനായി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 'ഒരു ജില്ല ഒരു ഉൽപ്പന്നം' (ODOP) തിരിച്ചറിയാൻ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച്, വിവിധ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 14 ജില്ലകളിൽ നിന്ന് 49 ഉൽപ്പന്നങ്ങൾ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്താകമാനം 35 സംസ്ഥാനങ്ങളിലെ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 713 ജില്ലകളിലായി 137 ഉൽപ്പന്നങ്ങളുള്ള ODOP ക്ക് അംഗീകാരം നൽകിയിട്ടുണ്ട്.