PMFME Posts on Social Media
കേരളത്തിൽ നിന്ന് സമർപ്പിച്ച 925 ആപ്ലിക്കേഷനുകളാണ് സീഡ് ക്യാപിറ്റൽ ധനസഹായ വിതരണത്തിൽ അർഹരായത്. 96.90 % ആണ് കേരളത്തിന്റെ പ്രകടന നിലവാരം. പട്ടികയിൽ ഏറ്റവും പുറകിലുള്ള പഞ്ചാബിന്റെത് 8.6 % മാത്രം ആണെന്നറിയുമ്പോഴാണ് കേരളം കൈവരിച്ച നേട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്നത്.
2020 ലായിരുന്നു കാർഷിക മേഖലക്ക് കൈത്താങ്ങാകുന്നതിനും സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന 'പി.എം. എഫ്.എം.ഇ.' പദ്ധതി ആരംഭിച്ചത്. പൊതുജനങ്ങളിൽ പി.എം. എഫ്.എം.ഇ. പദ്ധതിയുടെ അവബോധം വളർത്തുന്നതിനും സേവന സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി നിരവധി പരിപാടികളാണ് പി.എം. എഫ്.എം.ഇ. സ്റ്റേറ്റ് നോഡൽ ഡിപ്പാർട്ട്മെന്റിനെ (വ്യവസായ വാണിജ്യ വകുപ്പ്) പ്രതിനിധീകരിച്ച് സ്റ്റേറ്റ് നോഡൽ ഏജൻസിയുടെ (കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ) ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്നത്.