PMFME Posts on Social Media
തേങ്ങാവെള്ള സിറപ്പ്, തേങ്ങാപ്പാല് ടോഫീ, തേങ്ങാവെള്ള വിനാഗിരി, തേങ്ങാ ചിപ്സ്, ചട്ണിപ്പൊടി, തേങ്ങ അച്ചാര്, തേങ്ങ കറിപേസ്റ്റ്, തേങ്ങാ പൊങ്ങില്നിന്നു മിഠായി, ഇളനീര് സോഡ, കരിക്ക് ഐസ്‌ക്രീം എന്ന് തുടങ്ങി ഹെര്ബല് ഹെയര് ഓയില്, വെര്ജിന് വെളിച്ചെണ്ണ, ഫെയ്സ് ക്രീം, മൗത്ത് വാഷ്, ഹെയര് ക്രീം, ബോഡി ലോഷന് തുടങ്ങി സൗന്ദര്യവര്ദ്ധക വസ്തുക്കൾ വരെയുള്ള വൈവിധ്യമാര്ന്ന മൂല്യ വര്ധിത ഉല്പ്പന്നങ്ങളുടെ ശ്രേണിയുണ്ട് നാളികേരത്തിന്. ഇവ കൂടാതെ സ്വദേശത്തും വിദേശത്തുമായി വാണിജ്യപരമായി വൻ സാധ്യതയുള്ള മൂല്യവർദ്ധിത ഉൽപ്പന്ന നിർമാണത്തിനും അനന്ത സാധ്യതകളാണ് നാളികേരത്തിനുള്ളത്.
പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതിയിൻ (പി.എം. എഫ്.എം.ഇ) കീഴിൽ ഓരോ ജില്ലയുടെയും തനത് കാർഷിക വിഭവങ്ങളുടെയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണിയും വരുമാനവും ഉറപ്പാക്കുന്ന 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പ്രകാരം കേരളത്തിലെ കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ നാല് ജില്ലകളുടെ മുഖ്യ കാർഷിക വിളയായി തിരഞ്ഞെടുത്തിരിക്കുന്നതും നാളികേരത്തെയാണ്. 10 ലക്ഷം രൂപ വരെയുള്ള നാളികേര മൂല്യ വർധിത ഉത്പന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ പദ്ധതിയിലൂടെ സബ്‌സിഡി ലഭിക്കും.
ഒരു സംരംഭകൻ ആകാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ, നാളികേര അധിഷ്ഠിത മൂല്യവർധിത ഉത്പന്ന നിർമാണത്തിലൂടെ സംരംഭ മേഖലയിലേക്ക് കടക്കാൻ നിലവിൽ കേരള വ്യവസായ സൗഹൃദ അന്തരീക്ഷം മികച്ച സാധ്യതകളാണ് തുറന്നിടുന്നത്. സംരംഭ സംബന്ധമായ വിവരങ്ങൾക്ക് www.industry.kerala.gov.in സന്ദർശിക്കുക.