PMFME Posts on Social Media
പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവല്ക്കരണ പദ്ധതി (PMFME) സൂക്ഷ്മ സംരംഭങ്ങള് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിനും സംരംഭങ്ങളുടെ നവീകരണത്തെയും ഔപചാരികമാക്കലിനെയും പിന്തുണയ്ക്കുന്നതിനും വേണ്ടി രൂപകല്പന ചെയ്ത പദ്ധതിയാണിത്. രജിസ്റ്റര് ചെയ്യപ്പെടാത്തതും അനൗപചാരികവുമായ ഏകദേശം 25 ലക്ഷം ഭക്ഷ്യസംസ ്കരണ സംരംഭങ്ങള് ഉള്പ്പെടുന്നതാണ് രാജ്യത്തെ അസംഘടിത ഭക്ഷ്യ സംസ്‌കരണ മേഖല. ഈ പദ്ധതി വഴി രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയില് ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെടുന്ന വിളകളെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ഇത് ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. 10 ലക്ഷം രൂപ വരെയാണ് പദ്ധതി വഴി സാമ്പത്തിക സഹായം നല്കുന്നത്.
ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പ്രാദേശികമായ വിളകള് മനസ്സിലാക്കുകയും അതോടൊപ്പം കാര്ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കര്ഷകര്ക്ക് മെച്ചപ്പെട്ട വിപണി പ്രാപ്യമാകുകയും ചെയ്യും എന്നുള്ളതാണ് പദ്ധതിയുടെ നേട്ടം. കൂടുതൽ വിവരങ്ങൾക് സന്ദർശിക്കു:
https://mofpi.nic.in/pmfme/